മാനന്തവാടി: വര്‍ഷങ്ങളായി തിരുവോണ ദിവസം സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റ ഔട്ട്ലെറ്റുകള്‍ക്ക് അവധിയായതിനാല്‍ ഉത്രാട ദിവസമാണ് കച്ചവടം പൊടിപൊടിക്കാറുള്ളത്. ജില്ലയിലെ എട്ട് ഔട്ട് ലെറ്റുകളിലൂടെ ഉത്രാട ദിനത്തില്‍ വില്‍പ്പന നടന്നത് 3,63,33,790 രൂപയുടെ മദ്യമാണ്.
ബാറുകളിലൂടെ കണക്കുകള്‍ കൂടിയാകുമ്പോള്‍ മദ്യ വില്പനയുടെ കണക്കുകള്‍ വര്‍ധിക്കും. ഏറ്റവും കൂടുതല്‍ വില്പന ഇത്തവണയും ബത്തേരിയിലെ ചില്ലറ വിദേശമദ്യ വില്പനകേന്ദ്രത്തിലാണ്. ഇവിടെ 66,02,740 രൂപയുടെ വില്പനയാണ് നടന്നത്.
രണ്ടാമത് മാനന്തവാടി ഔട്ട്ലെറ്റിലും. 57,89,650 രൂപ. ഏറ്റവും കുറവ് കാവുമന്ദത്തും 28,40,640 രൂപ. കഴിഞ്ഞ വര്‍ഷം ഉത്രാട ദിനത്തില്‍ ജില്ലയില്‍ 4,15,25,010 രൂപയുടെ മദ്യ വില്‍പ്പനയാണ് ഉണ്ടായത്. ഈ വര്‍ഷം ജില്ലയിലെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞതാണ് വില്പനയില് കുറവ് വരാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.